എയ്ഡ്സ് ദിനാചരണത്തിൽ ഫോട്ടോ പോയിന്റൊരുക്കി സെൻട്രൽ ജയിൽ
1245032
Friday, December 2, 2022 12:30 AM IST
കണ്ണൂർ: എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലും ജില്ലാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സെൻട്രൽ ജയിലിനു മുന്നിൽ ഫോട്ടോ പോയിന്റ് ഒരുക്കി. സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് അൻജുൻ അരവിന്ദ് ഉദ്ഘാടനം ചെയ്തു.
ജയിൽ മെഡിക്കൽ ഓഫീസർമാരായ ഡോ. പി.കെ. പ്രശാന്ത്, ഡോ. ആഷിക് ചന്ദ്ര, ജയിൽ വെൽഫെയർ ഓഫീസർമാരായ ഡോ. മൻസി പരീത്, ഹനീഫ, ജയിൽ ഐസിടിസി കൗൺസിലർ റീന രാമകൃഷ്ണൻ, ടെക്നീഷ്യൻ ടി.വി. തീർഥ , അജിത്ത് കൊയിലേരിയൻ, സി.പി. റിനേഷ്, വി.വി. പ്രജിത്ത്, കെ.പി. മണി, കെ. സുശാന്ത്, എം. ഷബിൻ, ഒ.കെ. രാജീവൻ തുടങ്ങിയവർ സംബന്ധിച്ചു. ഇത്തവണത്തെ എയിഡ്സ് ദിന സന്ദേശമായ "ഒന്നായി തുല്യരായി തടുത്തു നിർത്താം എന്നത് ഉയർത്തി കാണിക്കുന്നതായിരുന്നു ഫോട്ടോ പോയിന്റ്.