ഇ​രി​ട്ടി: എ​ട​ത്തൊ​ട്ടി ഡി ​പോ​ൾ കോ​ള​ജ് 1983 -85 കാ​ല​ഘ​ട്ട​ത്തി​ലെ പ്രീ​ഡി​ഗ്രി മൂ​ന്നാം ബാ​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം കാ​യി​ക​താ​രം കെ.​എം. ഗ്രീ​ഷ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദേ​ശ​ത്തു നി​ന്നും സ്വ​ദേ​ശ​ത്തു നി​ന്നു​മാ​യി എ​ഴു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പൂ​ർ​വ വി​ദ്യാ​ർ​ഥി ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.1981 കാ​ല​ഘ​ട്ട​ത്തി​ൽ ഡി​പോ​ൾ കോ​ളേ​ജ് ആ​രം​ഭി​ക്കു​ക​യും പി​ന്നീ​ട് അ​മേ​രി​ക്ക​യി​ലും ഓ​സ്‌​സ്ട്രേ​ലി​യ​യി​ലും ജോ​ലി നോ​ക്കി​യി​രു​ന്ന അ​ന്ന​ത്തെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഫാ. സെ​ബാ​സ്റ്റ്യ​ൻ മാ​പ്പി​ള​പ്പ​റ​മ്പി​ൽ, മ​ല​യാ​ളം അ​ധ്യാ​പി​ക ഡോ. ​സി​സ്റ്റ​ർ ആ​ൻ​സി, ച​രി​ത്ര അ​ധ്യാ​പി​ക ശൈ​ല​ജ, കൊ​മേ​ഴ്‌​സ് അ​ധ്യ​പ​ക​ൻ പി.​ജെ. ജോ​സ​ഫ്, വി​നോ​ദ​ൻ, സെ​ല​സ്റ്റി​ൻ ജോ​ൺ, സോ​മ​സു​ന്ദ​രം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഗു​രു​നാ​ഥ​ന്മാ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ലാ​യ റ​വ.​ഡോ പീ​റ്റ​ർ ഊ​രോ​ത്തി​ന് കോ​ള​ജി​നു​ള്ള ഉ​പ​ഹാ​രം കൈ​മാ​റി.