ചെറുപുഴയിൽ യംഗ് ഇന്ത്യ ജില്ലാതല ഉദ്ഘാടനം
1601186
Monday, October 20, 2025 1:54 AM IST
ചെറുപുഴ: യൂത്ത് കോൺഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും വേണ്ടി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന യംഗ് ഇന്ത്യ 2.0 എന്ന പരിപാടിക്ക് ചെറുപുഴയിൽ തുടക്കമായി.
യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ഷംസീർ അൻസാരി ഖാൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നവനീത് നാരായണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് വിജിൻ മോഹനൻ, മുതിർന്ന കോൺഗ്രസ് നേതാവ് വി. കൃഷ്ണൻ, മഹേഷ് കുന്നുമ്മൽ, കെ.കെ. സുരേഷ് കുമാർ, ഉമ്മർ പെരിങ്ങോം, ടി.പി. ചന്ദ്രൻ, രവി പൊന്നംവയൽ, എ.കെ. രാജൻ, പ്രണവ് തട്ടുമ്മൽ, പ്രണവ് കരേള, ഡെൽജോ എം. ഡേവിഡ്, വൈശാഖ് ഏറ്റുകുടുക്ക, അരുൺ ആലയിൽ, ദിലിൻ വിത്തൻ തുടങ്ങിയവർ പ്രസംഗിച്ചു.