കരുവഞ്ചാൽ-കുറ്റിപ്പുഴ-നെല്ലിപ്പാറ റോഡ് തകർന്നു
1601184
Monday, October 20, 2025 1:54 AM IST
ആലക്കോട്: രണ്ടു പതിറ്റാണ്ട് മുന്പ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നിർമിച്ച കരുവഞ്ചാൽ-കുറ്റിപ്പുഴ- നെല്ലിപ്പാറ റോഡ് തകർന്നു. എട്ടുകിലോ മീറ്ററുള്ള റോഡ് തകർന്നിട്ടും അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണു നാട്ടുകാർ പറയുന്നത്. നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
തുടർച്ചയായുള്ള മഴ റോഡിൽ കുഴികൾ രൂപപ്പെട്ട് അപകടാവസ്ഥയ്ക്ക് കാരണമാവുന്നുണ്ട്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിരിക്കുന്നു.
റോഡ് റീടാറിംഗ് നടത്തി എത്രയും വേഗം നവീകരിക്കണമെന്നും ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിലൂടെ ബസ് സർവീസ് ആരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.