കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
1601137
Sunday, October 19, 2025 11:48 PM IST
മട്ടന്നൂർ: കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആയിപ്പുഴ ബസ് സ്റ്റോപ്പിനു സമീപത്തെ കെ.വി ഹൗസിൽ വി. മർസൂക്ക്-കെ.വി. നസീമ ദമ്പതികളുടെ മകൻ കെ.വി. സഫ്രാനെയാണ് (29) മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 16ന് രാത്രി 7.30ന് പുറത്തു പോയി വരാമെന്നു പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്നു വീട്ടുകാർ മട്ടന്നൂർ പോലീസിൽ പരാതി നൽകി.
ബന്ധുക്കളും പോലീസും ചേർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് പട്ടാന്നൂർ നിടുകുളം പുഴയോരത്ത് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണു വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. വിദേശത്തായിരുന്ന സഫ്രാൻ രണ്ടുവർഷം മുമ്പാണു നാട്ടിലെത്തിയത്. ലോഡിംഗ് തൊഴിൽ ചെയ്തു വരികയായിരുന്നു. സഹോദരങ്ങൾ: അഫ്ത്താർ, സഫ്രീന.