ആറളം പഞ്ചായത്ത് വികസന സദസ്
1601192
Monday, October 20, 2025 1:54 AM IST
ഇരിട്ടി : ആറളം പഞ്ചായത്ത് വികസന സദസ് ഡോ. ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ മുഖ്യാഥിതി ആയി. പഞ്ചായത്ത് സെക്രട്ടറി ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്തിനായി സൗജന്യമായി ഭൂമി വിട്ടു നൽകിയവരെയും ഹരിത കർമ സേന, റോഡ് സ്വീപ്പർമാർ എന്നിവരെയും ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. ജെസി മോൾ, ഇരിട്ടി ജോയിന്റ് വിഡിഒ കെ. രമേശൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വൈ.വൈ. മത്തായി, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.സി. രാജു, പഞ്ചായത്ത് അംഗങ്ങളായ യു.കെ. സുധാകരൻ, ഇ.പി. മേരിക്കുട്ടി, ഷീബ രവി, ഷൈൻ ബാബു, യു.എസ്. ബിന്ദു, മിനി ദിനേശൻ എന്നിവർ പ്രസംഗിച്ചു.