തളിപ്പറന്പ് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം
1601190
Monday, October 20, 2025 1:54 AM IST
തളിപ്പറമ്പ്: ആക്രി വില്പനയില് ക്രമക്കേട് നടത്തിയെന്ന് ആരോപണവുമായി ബന്ധപ്പെട്ട വിഷയത്തിൽ നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ പ്ലക്കാര്‍ഡുകൾ ഉയര്‍ത്തി പ്രതിഷേധിച്ചു.
സംഭവത്തിൽ സസ്പെന്റ് ചെയ്യപ്പെട്ട ജീവനക്കാരന്റെ വിശദീകരണം ഇന്നലെ നടന്ന കൗണ്‍സില്‍ യോഗം പരിഗണിച്ചിരുന്നു.ഇതേ ചൊല്ലി ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മിൽ വാക്ക് തർക്കം നടന്നിരുന്നു. ഇതിനിടയിലാണ് പ്രതിപക്ഷ കൗൺസിലർമാർ പ്ലക്കാര്ഡുകല് ഉയര്‍ത്തി പ്രതിഷേധിച്ചത്.
പ്രശ്നവുമായി ബന്ധപ്പെട്ട് നഗരസഭ ക്ലാര്‍ക്ക് വി.വി. ഷാജിയെ മുന്‍സിപ്പല്‍ ജോയിന്റ് ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. പ്രശ്നം ചര്‍ച്ചയ്ക്ക് വന്ന ഉടന്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സ്ക്രാപ് ലേലം അഴിമതിയുടെ പങ്കുപറ്റിയവര്‍ രാജിവയ്ക്കുക എന്ന പ്ലക്കാര്ഡുകല് ഉയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു.
പ്രതിപക്ഷത്തെ സിപിഎം അംഗം സി.വി. ഗിരീശനും വൈസ് ചെയര്മാന് കല്ലിങ്കീല്‍ പദ്മനാഭനും മറ്റ് കൗൺസിൽ അംഗങ്ങളും തമ്മിൽ ഇതിന്റെ പേരില്‍ വാക്ക് തർക്കവും നടന്നു. ഒടുവില്‍ പ്രതിപക്ഷ ത്തിന്റെ വിയോജനക്കുറിപ്പോടെ അജൻഡ് അംഗീകരിച്ചു.