പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം
1601198
Monday, October 20, 2025 1:54 AM IST
കണ്ണൂർ: ജില്ലാ പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം കണ്ണൂരിൽ സി. കണ്ണൻ സ്മാരക ഹാളിൽ നടന്നു. സിഐടിയു ജില്ലാ സെക്രട്ടറി കെ. ധനഞ്ജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഒ.സി. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. നിഷ പ്രവർത്തന റിപ്പോർട്ടും ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രസന്ന സുരേഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ, ജില്ലാ സഹഭാരവാഹി ഒ. കാർത്യായനി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഒ.സി. ബിന്ദു-പ്രസിഡന്റ്, കെ. നിഷ-സെക്രട്ടറി, കെ. റോജ-ട്രഷറർ.