ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
1601351
Monday, October 20, 2025 10:24 PM IST
തളിപ്പറമ്പ്: ഓട്ടോ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. കുപ്പം മദീനനഗറിലെ കുട്ടുക്കന്‍ പാറപ്പുറത്ത് കെ.എം. ഷമില്‍ മുഹമ്മദ് (19) ആണ് മരിച്ചത്.
സുഹൃത്ത് സയ്യിദ്നഗറിലെ ഫസലിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 11.45 ഓടെ തളിപ്പറമ്പ്-ആലക്കോട് റോഡില്‍ അണ്ടിക്കളം കയറ്റത്തില്‍ ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ ഓട്ടോ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു. കുപ്പത്തെ കെ.എം. അബൂബക്കര്‍ സിദ്ദിഖ്-ഞാറ്റുവയല്‍ സ്വദേശിനി മുംതാസ് ദന്പതികളുടെ മകനാണ് മരിച്ച ഷമിൽ മുഹമ്മദ്. സഹോദരന്: ഷെജില്‍ മുഹമ്മദ്.