മരം മുറിക്കുന്നതിനിടെ വീണുമരിച്ചു
1601349
Monday, October 20, 2025 10:24 PM IST
മാലോം: മരം മുറിക്കുന്നതിനിടെ താഴെവീണ് തൊഴിലാളി മരിച്ചു. നാട്ടക്കല്ലിലെ പുലിക്കോടൻ വിജയൻ (55) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.40ഓടെ നാട്ടക്കല്ലിലെ ഒരു വീടിനു മുകളിലേക്ക് ചാഞ്ഞ മരം മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ലക്ഷ്മി. മക്കൾ: വിജില, വിജയശ്രീ, വിശാഖ്. സഹോദരങ്ങൾ: കുമാരൻ, ബാലൻ, തമ്പാൻ.