എടൂർ ഓവറോൾ ചാന്പ്യൻ
1601442
Tuesday, October 21, 2025 1:34 AM IST
തലശേരി: ചെറുപുഷ്പ മിഷൻ ലീഗ് തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ ചെമ്പേരി നിർമല ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ മിഷൻ കലോത്സവത്തിൽ എടൂർ മേഖല ഓവറോൾ ചാന്പ്യന്മാരായി. പേരാവൂർ, പൈസക്കരി മേഖലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കലോത്സവം അതിരൂപത പ്രീസ്റ്റ് ഹോം ഡയറക്ടർ ഫാ. തോമസ് ആമക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഷിജോ സ്രായിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജിതിൻ വയലുങ്കൽ സ്വാഗതവും സെക്രട്ടറി ബിജു കൊച്ചുപൂവക്കോട്ട് നന്ദിയും പറഞ്ഞു.
പ്രസംഗം, സംഗീതം, ബൈബിൾ വായന, മിഷൻ ക്വിസ് എന്നീ ഇനങ്ങളിൽ സബ്ജൂണിയർ, ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ, എൽഡേഴ്സ് എന്നീ വിഭാഗങ്ങളിലായി പത്തു വേദികളിലായി ആയിരത്തോളം മിഷൻ പ്രതിഭകളാണ് മത്സരത്തിൽ മാറ്റുരച്ചത്. സമാപന സമ്മേളനത്തിൽ അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിൽ വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
അതിരൂപത വൈസ് ഡയറക്ടർ സിസ്റ്റർ ട്രീസാ എഫ്സിസി, അതിരൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.