കാൻസർ പരിശോധന ക്യാന്പും ബോധവത്കരണവും നടത്തി
1601449
Tuesday, October 21, 2025 1:34 AM IST
കണ്ണൂർ: ലോക സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി നടത്തുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തീവ്ര സ്തനാർബുദ ബോധവത്കരണ പരിപാടിയുടെ ഭാഗമായി അലവിൽ ലയൺ ക്ലബ്ബിന്റെ സഹകരണത്തോടെ കാൻസർ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി.
എംസിസിഎസ് മാനേജിംഗ് കമ്മിറ്റി അംഗം സിദ്ധാർഥർ വണ്ണാരത്ത് ഉദ്ഘാടനം ചെയ്തു. അലവിൽ ലയൺസ് ക്ലബ് പ്രസിഡന്റ് എം.കെ. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ഡോ. ഹർഷ ഗംഗാധരൻ, ഡോ. നീലാഞ്ജന ആർ. നാഥ് എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.സോൺ ചെയർപേഴ്സൺ നിത്യ റിച്ചു വിഷയാവതരണം നടത്തി.
എസ്ബിഐ റിട്ട. ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെ. ചന്ദ്രഭാനു, സെക്രട്ടറി കെ. മുരളീധരൻ, എ.വി. സുരേഷ് ബാബു കെ. വിശ്വനാഥൻ, ലയൺസ് ക്ലബ്ബ് സെക്രട്ടറി രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
ഇന്ന് അത്താഴക്കുന്ന് അംബേദ്കർ സാംസ്കാരിക നിലയത്തിന്റെ സഹകരണത്തോടെ ബോധവത്കരണ ക്ലാസ് നടത്തും. ഉച്ച കഴിഞ്ഞ് 2.30 മുതൽ 3.30 വരെ ആകാശവാണി കണ്ണൂർ എഫ്എം നിലയത്തിലൂടെ കാൻസറിനെ ആധാരമാക്കിയുള്ള ഫോൺ ഇൻ ക്വിസ് പരിപാടിയും സംഘടിപ്പിക്കും.