ബിന്ദു ജ്വല്ലറിയുടെ പുതിയ ഷോറൂം മംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു
1601444
Tuesday, October 21, 2025 1:34 AM IST
മംഗളൂരു: ബിന്ദു ജ്വല്ലറിയുടെ പുതിയ ഷോറൂം മംഗളൂരുവിലെ ബെണ്ടൂരിൽ പ്രവർത്തനമാരംഭിച്ചു. സിനിമാതാരം സ്നേഹ പ്രസന്ന ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങിൽ ദക്ഷിണ കന്നഡ എംപി ക്യാപ്റ്റന്‍ ബ്രിജേഷ് ചൗട്ട, മംഗളൂരു സിറ്റി സൗത്ത് എംഎല്‍എ ഡി.വേദവ്യാസ് കാമത്ത്, മംഗളൂരു നോര്‍ത്ത് എംഎല്‍എ ഡോ. ഭരത് ഷെട്ടി, കർണാടക സ്റ്റേറ്റ് അല്ലൈഡ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ കൗണ്‍സില്‍ ചെയര്മാന് ഡോ. യു.ടി. ഇഫ്തികാര്‍ ഫരീദ്, സെന്റ് അലോഷ്യസ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ റവ. ഡോ. പ്രവീണ്‍ മാര്‍ട്ടിസ് എസ്ജെ, മംഗളൂരു രാമകൃഷ്ണ മഠത്തിലെ സ്വാമി യുഗേഷാനന്ദജി, കെസിസിഐ പ്രസിഡന്റ് മിഥുന് എം.റായ്, പി.ബി. അഹമ്മദ് മുദസറര് (കെസിസിഐ, മംഗളൂരു) എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ബിന്ദു ജ്വല്ലറി ആവിഷ്കരിക്കുന്ന "മൈ ബ്ലൂ ഡയമണ്ട്', "സ്വര്‍ണ ബിന്ദു സിഎസ്ആര്‍' എന്നിവയുടെ ലോഗോ പ്രകാശനവും ഉദ്ഘാടന ചടങ്ങില്‍ നിര്‍വഹിച്ചു. ബിന്ദു ജ്വല്ലറിയുടെ സാമൂഹിക പ്രതിബദ്ധതയുടെയും ഉപഭോക്താക്കളോടുള്ള അചഞ്ചലമായ കടപ്പാടിന്റെയും അടയാളങ്ങളാണ് ഈ പദ്ധതികളെന്ന് മാനേജ്മെന്റ് അറിയിച്ചു.
യശശരീരനായ കെ.വി കുഞ്ഞിക്കണ്ണനാണ് സംശുദ്ധമായ ആഭരണങ്ങള്‍ ഉപഭോക്താക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി 1982ല്‍ ബിന്ദു ജ്വല്ലറിക്ക് തുടക്കമിട്ടത്.
ഇന്ന് കേരളത്തിലും കർണാടകയിലും അറിയപ്പെടുന്ന ജൂവല്ലറി ബ്രാന്‍ഡാക്കി ബിന്ദു ജ്വല്ലറിയെ അദ്ദേഹത്തിന്റെ മക്കളായ കെ.വി. അഭിലാഷ്, ഡോ. കെ.വി അജിതേഷ് എന്നിവർ വളർത്തിയെടുത്തിട്ടുണ്ട്. മംഗളൂരിലെ ഉപഭോക്താക്കള്‍ക്കായി എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും അനുയോജ്യമായ ആഭരണങ്ങള്‍, ഏറ്റവും മികച്ച ഡിസൈനില്‍ അവതരിപ്പിക്കാനാണ് ബിന്ദു ജ്വല്ലറി ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ അഭിലാഷ് അറിയിച്ചു.