ചപ്പാരപ്പടവ് -കുപ്പം പുഴ സംരക്ഷണം രണ്ടാം ഘട്ടം ഉടൻ
1601456
Tuesday, October 21, 2025 1:34 AM IST
ചപ്പാരപ്പടവ്: മങ്കര പബ്ലിക് ലൈബ്രറിയിൽ ചേർന്ന പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ ചപ്പാര പ്പടവ്-കുപ്പം പുഴയുടെ സംരക്ഷണത്തിന് രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ തീരുമാനിച്ചു.1999 ആരംഭിച്ച പുഴ സംരക്ഷണ പ്രവർത്തനങ്ങൾ 26 വർഷം പൂർത്തിയാകുന്ന സന്ദർഭത്തിലാണ് പുതിയ തീരുമാനം.
രണ്ടാംഘട്ട പ്രവർത്തനം പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കാൻ വേണ്ട കരട് നിർദേശങ്ങൾ തയാറാ ക്കി ഡിസംബറിൽ ചുമതല ഏല്ക്കുന്ന പഞ്ചായത്ത് ഭരണസമിതിക്ക് നല്കാനാണ് തീരുമാനം. പുതിയ ഭരണസമിതി നിലവിൽ വന്നാൽ ഉടൻതന്നെ പഞ്ചായത്ത് തല പരിസ്ഥിതി കൂട്ടായ്മ സംഘടിപ്പിക്കാ നും യോഗം നിർദേശിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ചെയർപേഴ്സണായും ലൈബ്രറി പ്രസിഡന്റ് ടി.ജെ. ആഗസ്തി കൺവീനറുമായി 21 അംഗ കമ്മിറ്റിയെ യോഗം കരട് നിർദേശങ്ങൾ സമർപ്പിക്കാൻ തെരഞ്ഞെടുത്തു.
പരിസ്ഥിതി കൂട്ടായ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പി.പി. വിനീത അധ്യക്ഷത വഹിച്ചു. ഡോ.പി.പി. ബാലൻ മുഖ്യപ്രഭാഷണം നടത്തി. കായക്കൂൽ മമ്മു, ടി. പ്രഭാകരൻ, സി.കെ. പുരുഷോത്തമൻ, ഡി.പി. ജോസ്, ലൂക്കോസ് പറത്താനം എന്നിവർ പ്രസംഗിച്ചു.