കാർത്തികപുരം പച്ചത്തുരുത്തിന് അനുമോദനപത്രം ലഭിച്ചു
1601457
Tuesday, October 21, 2025 1:34 AM IST
കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിലെ കാർത്തികപുരം പച്ചത്തുരുത്തിന് അനുമോദനപത്രം ലഭിച്ചു. എം.വി. ഗോവിന്ദൻ എംഎൽഎയിൽ നിന്നും അനുമോദന പത്രം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ് ബിന്ദു ഷാജു എന്നിവർ ഏറ്റുവാങ്ങി.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. നവകേരള കർമപദ്ധതി സംസ്ഥാന അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ടി.പി. സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, മെംബർമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
ഹരിത കേരളം മിഷൻ ആവിഷ്കരിച്ച പച്ചത്തുരുത്ത് പദ്ധതിയിൽ 2025 ലെ സംസ്ഥാന പുരസ്കാര നിർണയത്തിൽ പങ്കാളിയായി പച്ചത്തുരുത്ത് നിർമിക്കുകയും പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ മാതൃകാപരമായി നടത്തുകയും ചെയ്തതിനാണ് അനുമോദന പത്രം ലഭിച്ചത്.