ഇരിക്കൂർ താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന് മന്ത്രി തറക്കല്ലിട്ടു
1395451
Sunday, February 25, 2024 7:36 AM IST
ഇരിക്കൂർ: ഇരിക്കൂര്‍ താലൂക്ക് ആശുപത്രിക്കായി നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. സജീവ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. പീയുഷ്, ഡിപിഎം പി.കെ. അനില്‍ കുമാര്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസി, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.