കേളകം: കുരുമുളക് പറിക്കുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്. കേളകം ആനക്കുഴിയിലെ ചന്ദ്രേടത്ത് ഡെൽവിൻ, സമീപവാസി ടോമി എന്നിവർക്കാണ് ഇന്നലെ രാവിലെ തേനീച്ചയുടെ കുത്തേറ്റത്.
പരിക്കേറ്റ ഇവരെ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. വീടിനു സമീപത്തു നിന്ന് കുരുമുളക് പറിക്കുന്നതിനിടെയാണു തേനീച്ചയുടെ കുത്തേറ്റത്. പരിക്കേറ്റ ഡെൽവിന്റെ അച്ഛൻ നേരത്തെ തേനീച്ച കുത്തേറ്റാണ് മരിച്ചത്.