അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് എത്തിക്കും
1417206
Thursday, April 18, 2024 10:34 PM IST
പയ്യന്നൂര്‍: നാട്ടിലേക്ക് വരാനുള്ള തയാറെടുപ്പിനിടെ അജ്മാനിൽ മരിച്ച പയ്യന്നൂർ കാരയിലെ കെ.പി. അബ്ദുൾ റഷീദിന്റെ (53) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഉച്ച കഴിഞ്ഞ് മൂന്നോടെ നാട്ടിലെത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അബ്ദുൾ റഷീദ് മരിച്ചത്.
താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും അബദ്ധത്തിൽ താഴെ വീണായിരുന്നു മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് വിമാനസർവീസ് ഉൾപ്പെടെ നിർത്തിവച്ചതാണ് തടസമായത്.
സൗദിഅറേബ്യയില്‍ വര്‍ഷങ്ങളോളം ജോലിചെയ്തിരുന്ന അബ്ദുൾ റഷീദ് പുതിയ സംരംഭം തുടങ്ങാനായാണ് ആറുമാസം മുമ്പ് അജ്മാനിലെത്തിയത്. പരേതനായ എം.കെ. അഹമ്മദ്- ഖദീസു ഹജ്ജുമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: ലൈല. മക്കള്‍: റാസി, റായിദ്, റബീഹ്. സഹോദരങ്ങള്‍: നജീബ്, റഹീം, മറിയംബി, റസിയ.