ഹാ​ൻ​വീ​വ്-2024 ഓ​ണം വി​ല്പ​ന മേ​ള
Tuesday, September 10, 2024 1:46 AM IST
ഹാ​ൻ​വീ​വ് 2024 ഓ​ണം വി​ല്പ​ന മേ​ള താ​വ​ക്ക​ര​യി​ലു​ള്ള ക​ണ്ണൂ​ർ വാ​ഴ്സി​റ്റി കാ​ന്പ​സി​ൽ തു​ട​ങ്ങി. സ​ർ​വ​ക​ലാ​ശാ​ല സ്റ്റു​ഡ​ന്‍റ്സ് സ​ർ​വീ​സ് ഡ​യ​റ​ക്‌​ട​ർ ന​ഫീ​സ ബേ​ബി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ദ്യ വി​ല്പ​ന സ​ർ​വ​ക​ലാ​ശാ​ല എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി. ​ജ​യ​കൃ​ഷ്ണ​ൻ ഏ​റ്റു​വാ​ങ്ങി. ഹാ​ൻ​വീ​വ് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ഒ.​കെ. സു​ദീ​വ്, റീ​ജ​ണ​ൽ മാ​നേ​ജ​ർ ടി.​കെ. സ​ലീം എ​ന്നി​വ​രും മ​റ്റു ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.

കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​നം സ​ർ​ക്കാ​ർ റി​ബേ​റ്റ് ന​ൽ​കി​വ​രു​ന്നു. കേ​ര​ള​ത്തി​ൽ ഹാ​ൻ‌​വീ​വി​ന്‍റെ 40 ഷോ​റൂ​മു​ക​ൾ​ക്ക് പു​റ​മെ ഓ​ണം റി​ബേ​റ്റ് പ്ര​മാ​ണി​ച്ച് 11 എ​ക്സി​ബി​ഷ​നു​ക​ളും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ഓ​ൺ​ലൈ​ൻ വി​പ​ണ​ന​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

121 ഓ​ണ​ച്ച​ന്ത​ക​ളു​മാ​യി ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്

ഓ​ണ​ത്തി​ന് വി​ല​ക്കു​റ​വി​ൽ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ജി​ല്ല​യി​ൽ 14 വ​രെ 121 ഓ​ണ​ച്ച​ന്ത​ക​ളു മാ​യി ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്.


സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച വി​ല​യി​ൽ അ​രി, പ​ഞ്ച​സാ​ര എ​ന്നി​ങ്ങ​നെ യു​ള്ള 13 ത​രം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളാ​ണ് ച​ന്ത​യി​ൽ നി​ന്നും വാ​ങ്ങാ​നാ​കു​ക. 115 സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ, ആ​റ് ക​ൺ​സ്യൂ​മ​ർ ഫെ​ഡ്, ത്രി​വേ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വ വ​ഴി​യാ​ണ് ഓ​ണ​ച്ച​ന്ത​ക​ൾ ജി​ല്ല​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പി​ണ​റാ​യി, ചാ​ലോ​ട്, പേ​രാ​വൂ​ർ, ക​മ്പി​ൽ, പ​യ്യ​ന്നൂ​ർ, മ​ഞ്ഞോ​ടി എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ത്രി​വേ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളു​ടെ ഓ​ണ​ച്ച​ന്ത​ക​ൾ. ജി​ല്ലാ​ത​ല ഓ​ണ​ച്ച​ന്ത ചെ​റു​താ​ഴം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലാ​ണ് ന​ട​ത്തു​ന്ന​ത്.

വി​ല വി​വ​ര​പ്പ​ട്ടി​ക: ഇ​നം, വി​ല എ​ന്നി​വ-​ജ​യ അ​രി 29, കു​റു​വ അ​രി 30, കു​ത്ത​രി 30, പ​ച്ച​രി 26, പ​ഞ്ച​സാ​ര 27, ചെ​റു​പ​യ​ർ 92, വ​ൻ ക​ട​ല 69, ഉ​ഴു​ന്ന് 95, വ​ൻ​പ​യ​ർ 75, തു​വ​ര​പ്പ​രി​പ്പ് 111, മു​ള​ക് (500 ഗ്രാം) 75, ​മ​ല്ലി (500 ഗ്രാം) 39, ​വെ​ളി​ച്ചെ​ണ്ണ (500 മില്ലി ലിറ്റർ) 55.