മിഷൻലീഗ് തലശേരി അതിരൂപത കലോത്സവം: മണിക്കടവ്, എടൂർ, തോമാപുരം ജേതാക്കൾ
1461303
Tuesday, October 15, 2024 7:10 AM IST
ചെമ്പേരി: നിർമല സ്കൂളിൽ നടന്ന ചെറുപുഷ്പ മിഷൻലീഗ് തലശേരി അതിരൂപത കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം മണിക്കടവ് മേഖല കരസ്ഥമാക്കി. എടൂർ, തോമാപുരം മേഖലകൾക്കാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ. വിവിധ ഇനങ്ങളിലായി നടത്തിയ മത്സരങ്ങളിൽ അതിരൂപതയിലെ 19 മേഖലകളിൽ നിന്നുള്ള എഴുനൂറോളം പേർ പങ്കെടുത്തു.
വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ കലോത്സവം ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ മിഷൻലീഗ് അതിരൂപത ഡയറക്ടർ ഫാ. ജോസഫ് വടക്കേപ്പറമ്പിൽ, പ്രസിഡന്റ് ഷിജോ സ്രായിൽ, വൈസ് ഡയറക്ടർ സിസ്റ്റർ ട്രീസ ജോയ് എഫ്സിസി, മറ്റ് അതിരൂപത ഭാരവാഹികൾ എന്നിവർ മത്സരപരിപാടികൾക്കു നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ മത്സരവിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.