സ്ത്രീകളെ പൊതുവേദിയിലെത്തിച്ചതില് ഗാന്ധിജിയുടെ പങ്ക് ശ്രദ്ധേയം: പ്രഫ. കെ.പി. ശങ്കരന്
1277685
Wednesday, March 15, 2023 12:57 AM IST
പടന്നക്കാട്: സമൂഹത്തില്‍ അവഗണനകളേറ്റുവാങ്ങി കഴിഞ്ഞിരുന്ന ഇന്ത്യന്‍ സ്ത്രീകളെ കൈപിടിച്ചുയര്‍ത്തിയത് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലാണെന്ന് ഗാന്ധിയന്‍ തത്വചിന്തകന്‍ പ്രഫ. കെ.പി. ശങ്കരന്. നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ചരിത്ര വിഭാഗവും കൊച്ചി പ്രബോധ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് "ഗാന്ധിസത്തിന്റെ ഇന്നത്തെ പ്രസക്തി' എന്ന വിഷയത്തില്‍ സംസാരിക്കുകയായിന്നു അദ്ദേഹം.
മാധ്യമപ്രവര്ത്തകന് എന്‍. മാധവന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. കെ.വി. മുരളി അധ്യക്ഷത വഹിച്ചു. കൊച്ചി ആനന്ദതീര്ഥന് സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് ഡോ. ഉഷ കിരണ്‍, ആനന്ദതീര്ഥം ആശ്രമം ട്രസ്റ്റ് ചെയര്മാന് വസുമിത്രന്‍, കൊച്ചി പ്രബോധ ട്രസ്റ്റ് സെക്രട്ടറി ഡി.ഡി. നവീന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചരിത്ര വിഭാഗം മേധാവി ഡോ. കെ.എസ്. സുരേഷ്കുമാര്‍ സ്വാഗതവും ഡോ. നന്ദകുമാര്‍ കോറോത്ത് നന്ദിയും പറഞ്ഞു.