ചാത്തന്നൂർ ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണം: എൻജിഒ യൂണിയൻ
1225649
Wednesday, September 28, 2022 11:01 PM IST
ചാത്തന്നൂർ : ചാത്തന്നൂർ ആസ്ഥാനമാക്കി താലൂക്ക് രൂപീകരിക്കണമെന്ന് കേരള എൻജി ഒ യൂണിയൻ ചാത്തന്നൂർ ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചാത്തന്നൂർ സെന്റ് ജോർജ് പാരിഷ് ഹാളിൽ നടന്ന സമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം കെ.എ. ബിജുരാജ് ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ ട്രോമാ കെയർ യൂണിറ്റ് ആരംഭിക്കുക, ചാത്തന്നൂർ തോട് സംരക്ഷിക്കാൻ നടപടിയെടുക്കുക, തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
ഐ. അൻസാറിനെ പ്രസിഡന്റായും എസ്.സുജിത്തിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. എൻ. സുഗന്ധി, എസ്. ഗോപൻ - വൈസ് പ്രസിഡന്റുമാർ, എസ്.ആർ.സുധീഷ്, എസ്. മണികണ്ഠൻ - ജോയിന്റ് സെക്രട്ടറിമാർ, എസ്.ഷൈൻലാൽ-ട്രഷറർ എന്നിവരാണ് മറ്റ് ഭാരവാഹികൾ.