കുളത്തൂപ്പുഴ ധർമശാസ്താ ക്ഷേത്രത്തിൽ ഗോ പുരം നാടിന് സമർപ്പിച്ചു
1416342
Sunday, April 14, 2024 5:26 AM IST
കുളത്തൂപ്പുഴ:കുളത്തൂപ്പുഴ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ ഗോപുരം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ഭക്തജനങ്ങൾക്കായി തുറന്നു നൽകി . 50 ലക്ഷം രൂപ മുടക്കിയാണ് ഗോപുര നിർമാണം പൂർത്തിയാക്കിയത് .അഞ്ചൽ ശബരിഗിരി ഗ്രൂപ്പ് ഉടമ വി. കെ. ജയകുമാർ ആണ് ഭക്തജനങ്ങൾക്കായി പടിഞ്ഞാറേ നടയിൽ ഗോപുരം നിർമിച്ചു നൽകിയത് .
ഗോപുരത്തിൽ അയ്യപ്പന്റെ ശില്പം ഒരുക്കി മനോഹരമായിട്ടാണ് നിർമാണം .വിഷുദിനത്തോടനുബന്ധിച്ച് മുൻ മന്ത്രി കെ .രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പി .എസ് .പ്രശാന്ത് ഗോപുര ഉദ്ഘാടന കർമം നിർവഹിച്ചു.
ബോർഡ് അംഗങ്ങളായ സുരേന്ദ്രൻ ,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. അനിൽകുമാർ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ.അനന്ത ഗോപൻ, ദേവസ്വം ബോർഡ് മെമ്പർ അഡ്വ: അജികമാർ ,ആത്മീയ പ്രഭാഷകൻ എം. എം. ബഷീർ മൗലവി, ഡെപ്യൂട്ടി ദേവസ്വം ബോർഡ് കമ്മീഷണർ വി.എസ്.രാജേന്ദ്രപ്രസാദ് ,ക്ഷേത്രതന്ത്രി മാധവൻ ശംഭുപോറ്റി, അസിസ്റ്റന്റ് കമ്മീഷണർ കവിത .ജി. നായർ, വാർഡ് മെമ്പർ പി. ജയകൃഷ്ണൻ, ക്ഷേത്ര ഉപദേശ സമിതി പ്രസിഡന്റ് വി. വിഷ്ണു , സബ് ഗ്രൂപ്പ് ഓഫീസർ സി .എസ്. പ്രവീൺകുമാർ ക്ഷേത്രപദേശ സമിതി വൈസ് പ്രസിഡന്റ് എം. മുരളി തുടങ്ങിയവർ പ്രസംഗിച്ചു .