കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ യൂത്ത് കോൺഗ്രസ് സമരം നടത്തിയാൽ പോലീസിനെ കയറൂരിവിട്ട് അടിച്ചൊതുക്കാൻ നോക്കേണ്ടെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി. ജർമിയാസ് പറഞ്ഞു.
പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയുടെ തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ച പോലീസിന് പിണറായി വിജയനെ സംരക്ഷിക്കാൻ സാധിക്കില്ലെന്നും ജർമിയാസ് പറഞ്ഞു.