മാന്നാറിനു വെളിച്ചം നൽകിയ ജനകീയ ഉദ്യോഗസ്ഥൻ വിരമിച്ചു
1226599
Saturday, October 1, 2022 11:02 PM IST
മാന്നാർ: ഇടതടവില്ലാതെ കഴിഞ്ഞ അഞ്ച് വർഷമായി മാന്നാറിന് വെളിച്ചം പകർന്ന വൈദ്യുത വകുപ്പിലെ ഉദ്യോഗസ്ഥൻ വിരമിച്ചു. 27 വർഷമായി വൈദ്യുതി വകുപ്പിൽ സേവനമനുഷ്ഠിച്ച ശേഷമാണ് കഴിഞ്ഞ ദിവസം വിരമിച്ചത്. മാന്നാർ കുട്ടംപേരൂർ വെട്ടത്തേത്ത് ഫെബിൻ വില്ലയിൽ ജോജി ജോർജ് കഴിഞ്ഞ അഞ്ചു വർഷമായി മാന്നാറിൽ ഓവർസിയറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ഇതിന് മുൻപ് കടപ്രയിൽ നാല് വർഷം ജോലി ചെയ്തിരുന്നു. അവിടെനിന്നാണ് സ്വന്തം നാട്ടിൽ എത്തിയത്. മാന്നാറിന്റെ ജനകീയ മുഖമാണ് പടിയിറങ്ങുന്നത്. ആർക്കും എപ്പോഴും സമീപിക്കാവുന്ന ജനകീയനായ ഉദ്യോഗസ്ഥൻ. നാട്ടിലെ ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് എന്നും ജനങ്ങൾക്കൊപ്പം തന്നെ ഇനിയും കാണുമെന്ന് ജോജി പറഞ്ഞു. സിജി ജോജീ യാണ് ഭാര്യ. മക്കൾ: ഫെബിൻ ജോജി ജോർജ്, ഫെനിയ അന്നാ ജോജി (ബിഫാം വിദ്യാർഥിനി).