ലഹരിവിപത്തിനെതിരേ പദ്ധതിയുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
1226613
Saturday, October 1, 2022 11:04 PM IST
മാന്നാർ: സമൂഹം നേരിടുന്ന ‘ലഹരി അടിമത്തം' എന്ന മഹാവിപത്തിനെതിരേ ഇന്നു സര്‍ക്കാര്‍ ആരംഭിക്കുന്ന ഒരു മാസം നീളുന്ന ബോധവത്കരണ പദ്ധതിയുമായി മലങ്കര ഓര്‍ത്തഡോക്സ് സഭയും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍.
ഓര്‍ത്തഡോക്സ് സഭയിലെ ആത്മീയ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ ‘ലഹരിമുക്ത സഭ, ലഹരിമുക്ത സമൂഹം' എന്ന മുദ്രാവാക്യവുമായി സഭയുടെ മാനവശാക്തീകരണ വിഭാഗം ആവിഷ്കരിക്കുന്ന ഡ്രഗ്സിറ്റ് എന്ന ത്രിവത്സര ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതി എല്ലാ ഇടവകകളിലും സഭാ സ്ഥാപനങ്ങളിലും നടപ്പാക്കും. സഭയും സര്‍ക്കാരും നടത്തുന്ന ലഹരിവിരുദ്ധ പദ്ധതികള്‍ സംബന്ധിച്ച് ഇന്ന് പള്ളികളില്‍ അറിയിപ്പ് നല്‍കും.