ചെലവ് 10,73,000: ജില്ലാ ആശുപത്രി റോഡും ആധുനിക നിലവാരത്തില്‍
1262821
Saturday, January 28, 2023 11:13 PM IST
മാവേലിക്കര:മാവേലിക്കര - പന്തളം റോഡില്‍ ജില്ലാ ആശുപത്രി ജംഗ്ഷനില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്കുള്ള റോഡിന്റെ ബിഎംബിസി നിലവാരത്തിലുള്ള നവീകരണം പൂര്‍ത്തീകരണത്തിലേക്ക്.
കെഎസ്ടിപിയോട് എംഎല്‍എ നേരിട്ട് ആവശ്യപ്പെട്ടതനുസരിച്ച് പത്ത് ലക്ഷത്തി എഴുപത്തിമൂവായിരം രൂപ ചെലവഴിച്ചാണ് നവീകരണം. 119 കോടി ചെലവഴിച്ച് തട്ടാരമ്പലം പന്തളം റോഡ് ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രി റോഡും നവീകരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.
150 മീറ്റര്‍ നീളമുള്ള റോഡില്‍ സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടാവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു നിര്‍മാണ പുരോഗതി എംഎല്‍എ നേരിട്ട് പരിശോധിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ. ജിതേഷ്, കെഎസ്ടിപി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ജനങ്ങളുടെ നാളുകളായുള്ള ആവശ്യമാണ് എംഎല്‍എയുടെ ഇടപെടലിലൂടെ പൂര്‍ത്തീകരിക്കുന്നത്. മാവേലിക്കര താലൂക്കിലും സമീപ താലൂക്കുകളിലും പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിന് രോഗികളാണ് ഇവിടെ വന്നുപോകുന്നത്.