വിശപ്പുരഹിത ചേർത്തല പദ്ധതി അഞ്ചാം വാർഷികം
1263328
Monday, January 30, 2023 9:58 PM IST
ചേര്‍ത്തല: സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വിശപ്പുരഹിത ചേർത്തല പദ്ധതി അഞ്ചാണ്ട് പിന്നിട്ടു. ചേർത്തല നഗരത്തിലെയും തൈക്കാട്ടുശേരി ബ്ലോക്ക് പരിധിയിലെ അഞ്ചു പഞ്ചായത്തുകളിലെയും അവശർ, ആലംബഹീനർ എന്നിവർ ക്കു ഉച്ചഭക്ഷണം വീടുകളിൽ സൗജന്യമായി ദിവസവും എത്തിക്കുന്നതാണ് പദ്ധതി. വാർഷികാഘോഷം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്തു. ഉച്ചഭക്ഷണ സ്പോൺസർഷിപ്പ് മന്ത്രി പി. പ്രസാദ് ഏറ്റുവാങ്ങി. സാന്ത്വനം പ്രസിഡന്റ് കെ. രാജപ്പൻ നായർ അധ്യക്ഷനായി. പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ചെയർമാൻ കെ. പ്രസാദ് തിരിച്ചറിയൽ കാർഡ് വിതരണംചെയ്തു. കൂടുതൽ സ്പോൺസർഷിപ്പ് സമാഹരിച്ച അഷ്റഫിനെ ദലീമ എംഎൽഎ അനുമോദിച്ചു.
റോഡുകളുടെ
ഉദ്ഘാടനം
മുഹമ്മ: പഞ്ചായത്ത് 12-ാം വാർഡിലെ നവീകരിച്ച രണ്ടു റോഡുകളുടെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കളരിവെളി --പള്ളിപ്പറമ്പ്, പോട്ടച്ചാൽ-എംഎൽഎ റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു രാജീവ്, കെ. ചിദംബരൻ, പി.എൻ. സുധീർ, സിറിയക്ക് കാവിൽ എന്നിവർ പ്രസംഗിച്ചു.