കയര്‍സമരം: സമരപ്രചരണ ജാഥ അരൂരില്‍ നിന്ന്
1278689
Saturday, March 18, 2023 11:03 PM IST
ചേര്‍ത്തല: കയര്‍മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം തേടി കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ഏപ്രിലില്‍ തുടങ്ങുന്ന സമരത്തിനു മുന്നോടിയായുള്ള സമരപ്രചരണ ജാഥ 21ന് അരൂരില്‍ തുടങ്ങി 22ന് ആലപ്പുഴയില്‍ സമാപിക്കും. കേരളാ കയര്‍ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.ആര്. രാജേന്ദ്രപ്രസാദ് ആണ് ജാഥ നയിക്കുന്നത്. രണ്ടു ദിവസങ്ങളിലായി 38 ഓളം കയര്‍ കേന്ദ്രങ്ങളില്‍ ജാഥയ്ക്കു സ്വീകരണം നല്‍കും. 21 ന് രാവിലെ ഒമ്പതിന് അരൂര്‍ കെല്‍ട്രോണ്‍ കവലയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗം എം.ലിജു ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് അരൂര്‍ ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കണ്ണാടന്‍ അധ്യക്ഷനാകും. ഷാനിമോള്‍ ഉസ്മാന് മുഖ്യ പ്രഭാഷണം നടത്തും.