ചലച്ചിത്ര വികസന കോർപറേഷന്റെ ധനസഹായത്തിൽ നിർമിച്ച ചിത്രങ്ങളും പ്രദർശനത്തിന്
1278706
Saturday, March 18, 2023 11:10 PM IST
ആലപ്പുഴ: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഒന്നര കോടി രൂപ ചെലവിൽ നിർമിച്ച രണ്ടു ചിത്രങ്ങളാണ് നാലാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ പ്രദർശനത്തിനെത്തുന്നത്. ശ്രുതി ശരണ്യം തിരക്കഥയെഴുതി സംവിധാനം ചെയ്ത ബി 32 മുതൽ 44 വരെയും ഇന്ദു ലക്ഷ്മി തിരക്കഥയെഴുതി സംവിധാനം ചെയ്ത നിളയുമാണ് ചിത്രങ്ങൾ.
കൊച്ചിയിലെ വിവിധ സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള ആറ് സ്ത്രീകളുടെ കഥയാണ് ബി 32 മുതൽ 44 വരെ. ഇത് മേളയിൽ പ്രദർശിപ്പിച്ചു.
വടിവൊത്ത ശരീരത്തെക്കുറിച്ചുള്ള വ്യവസ്ഥാപിത സങ്കൽപ്പങ്ങളുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കാരണം ദൈനംദിന ജീവിതത്തിൽ ഈ സ്ത്രീകൾ നേരിടുന്ന അമിതമായ സമ്മർദത്തെയും പുരുഷനോട്ടങ്ങളോടുള്ള പ്രതികരണത്തെയുമാണ് ചിത്രം ആവിഷ്കരിക്കുന്ത.
ഒരു അപകടത്തത്തുടർന്ന് ഡോ. മാലതിയുടെ ജീവിതം ഒരു മുറിക്കുള്ളിലേക്ക് ഒതുങ്ങുന്നു. അത്രയും കാലത്തെ തിരക്കേറിയ ജീവിതത്തിൽ നിന്നു പെട്ടെന്ന് നിശബ്ദതയിലേക്കും ആശ്രിതത്വത്തിലേക്കും മാറേണ്ടിവരുന്ന ഡോ. മാലതി തന്റെ ഏകാന്തതയെയും ഒറ്റപ്പെടലിനെയും അതിജീവിക്കുന്നതിനായി ഒരു പുതിയ സൗഹൃദം കണ്ടെത്തുന്നതാണ് നിള എന്ന സിനിമയുടെ ഇതിവൃത്തം. നിള ഇന്ന് ശ്രീ തിയറ്ററിൽ 12.15 ന് പ്രദർശിപ്പിക്കും.