സ്മരണദീപം
1282935
Friday, March 31, 2023 11:12 PM IST
പൂച്ചാക്കൽ: വൈക്കം സത്യഗ്രഹ സമരത്തിന്റെ നൂറാം വാർഷികത്തിന് അഭിവാദ്യമർപ്പിച്ച് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് അങ്കണത്തിൽ നടന്ന പരിപാടിയിൽ സ്മരണ ദീപവും സമരനായകരുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും നടത്തി. ഗാന്ധിജിയുടെ ഏറ്റവും അടുത്ത ശിഷ്യനും സമരത്തിന്റെ ദേശീയ സ്വഭാവം കുറയാതിരിക്കാൻ അഹിന്ദുക്കളും ഉണ്ടാകണമെന്ന ഗാന്ധിയുടെ കാഴ്ചപാടിന്റെ ഭാഗമായി സമരത്തിൽ അണി ചേർന്ന പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് തൈക്കൽ ജോസഫിന്റെ ചെറുമകൻ ബാബു ഏബ്രഹാം തിരിതെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് പി.എം. പ്രമോദ് ചടങ്ങിൽ അധ്യക്ഷനായി.ബ്ലോക്ക് വൈസ് പ്രസിഡന്റ് ദീപാ സജീവ്, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ്, വൈസ് പ്രസിഡന്റ് കെ.ഇ. കുഞ്ഞുമോൻ, എൻ.കെ. ജനാർദ്ദനൻ, രാജേഷ് വിവേകാനന്ദ, ജയശ്രീ ബിജു, സി.പി. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.