സെന്റ് സേവ്യേഴ്സ് യുപി സ്കൂള്‍ കെട്ടിട വെഞ്ചരിപ്പ്
1299302
Thursday, June 1, 2023 11:04 PM IST
എടത്വ: പച്ച-ചെക്കിടിക്കാട് സെന്റ് സേവ്യേഴ്സ് യുപി സ്കൂള്‍ പുതുതായി നിർമിച്ച കെട്ടിട സമുച്ചയത്തിന്റെ വെഞ്ചരിപ്പ് കര്‍മം നടന്നു. ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വെഞ്ചരിപ്പ് കര്‍മം നിര്‍വഹിച്ചു. മാനേജര്‍ ഫാ. ജയിംസ് മാളേയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് നിര്‍വാഹകസമിതി അംഗങ്ങള്‍ക്കും കൈകാരമാര്ക്കും മെമന്റോ നല്കി ആദരിച്ചു. ഹെഡ്മിസ്ട്രസ് മിനി ആനി തോമസ്, മേഴ്സി തോമസ് എന്നിവര്‍ പ്രസംഗിച്ചു. എടത്വ പഞ്ചായത്ത് പ്രിസിഡന്റ് ലിജി വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജിത്ത് എസ്., വാര്‍ഡ് മെമ്പര്‍ ബിന്ദു തോമസ് എന്നിവര്‍ പങ്കെടുത്തു.
അതിരൂപത മതാധ്യാപക
നേതൃസമ്മേളനം നാളെ
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത സന്ദേശനിലയത്തിന്റെ മതാധ്യാപക നേതൃ സമ്മേളനം നാളെ രാവിലെ 9.30ന് എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദഘാടനം ചെയ്യും. സിആര്‍ടി സമിതിയില്‍ സേവനം പൂര്‍ത്തിയാക്കുന്നവരെ ആര്‍ച്ച്ബിഷപ് ആദരിക്കും.
അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയും സിഎല്‍ടി കോഴ്സ് പാസായവര്‍ക്കു സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്യും. സമ്മേളനത്തിൽ ഡയറക്ടര്‍ റവ.ഡോ.ആന്‍ഡ്രൂസ് പാണംപറമ്പില്‍ അധ്യക്ഷത വഹിക്കും. എസിസി അംഗങ്ങള്‍, സിആര്‍ടി അംഗങ്ങള്‍, സണ്ഡേസ്കൂള് പ്രഥമാധ്യാപകര്‍, സ്റ്റാഫ് സെക്രട്ടറിമാര്‍, ഫൊറോനാ ഓര്‍ഗനൈസര്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 9.30ന്ആരംഭിക്കുന്ന സമ്മേളനം ഉച്ചയ്ക്ക് സമാപിക്കും.