ആ​ത്മ​ഹ​ത്യ ചെ​യ്ത ക​ർ​ഷ​ക​ന്‍റെ മ​ര​ണം ന​ര​ഹ​ത്യ​യെ​ന്ന് വി.​എം. സു​ധീ​ര​ൻ
Thursday, September 21, 2023 12:15 AM IST
അ​മ്പ​ല​പ്പു​ഴ: നെ​ൽ​വി​ല ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത ക​ർ​ഷ​ക​ൻ രാ​ജ​പ്പ​ന്‍റെ മ​ര​ണം ന​ര​ഹ​ത്യ​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ. രാ​ജ​പ്പ​ന്‍റെ വ​ണ്ടാ​ന​ത്തെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സു​ധീ​ര​ൻ. രാ​ജ​പ്പ​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി സ​ർ​ക്കാ​രാ​ണ്. ക​ർ​ഷ​ക​രോ​ട് സ​ർ​ക്കാ​ർ കാ​ണി​ക്കു​ന ക​ടു​ത്ത അ​നീ​തി​യു​ടെ​യും വ​ഞ്ച​ന​യു​ടെ​യും ഇ​ര​യാ​ണ് ഇ​ദ്ദേ​ഹം.

സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം കൃ​ത്യസ​മ​യ​ത്ത് ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ ഈ ​ദു​ര​ന്തം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. ക​ർ​ഷ​ക​രി​ൽനി​ന്ന് സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ഇ​തോ​ടൊ​പ്പം രാ​ജ​പ്പ​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​വും സ​ർ​ക്കാ​ർ കാ​ണി​ക്ക​ണം. രാ​ജ​പ്പ​ന്‍റെ മ​ക​ൻ രോ​ഗി​യാ​യ പ്ര​കാ​ശ​ന്‍റെ മ​ക​ൾ​ക്ക് ജോ​ലി സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്നും സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.