ശു​ദ്ധ​ജ​ല​വി​ത​ര​ണ കു​ഴ​ല്‍ പൊ​ട്ടി; ഏ​ഴു​വ​രെ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങും
Sunday, August 4, 2024 10:37 PM IST
ചേ​ര്‍​ത്ത​ല: ദേ​ശീ​യ​പാ​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കി​ടെ മാ​യി​ത്ത​റ​യി​ല്‍ പ്ര​ധാ​ന കു​ടി​വെ​ള്ള​ക്കു​ഴ​ല്‍ പൊ​ട്ടി.

തൈ​ക്കാ​ട്ടു​ശേ​രി ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ല്‍​നി​ന്നു​ള​ള 700 എം​എം പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. ഇ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി നാ​ലു​ദി​വ​സം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ഞ്ഞി​ക്കു​ഴി, മു​ഹ​മ്മ, ചേ​ര്‍​ത്ത​ല തെ​ക്ക്, മാ​രാ​രി​ക്കു​ളം വ​ട​ക്ക് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പൂ​ര്‍​ണ​മാ​യും ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ, പ​ള്ളി​പ്പു​റം, ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഭാ​ഗി​ക​മാ​യും ശു​ദ്ധ​ജ​ല വി​ത​ര​ണം ഏ​ഴു​വ​രെ മു​ട​ങ്ങും. പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങു​ന്ന​ത് ജ​ന​ങ്ങ​ളെ വ​ല​ക്കു​ക​യാ​ണ്.


ദേ​ശീ​യ​പാ​ത​യി​ല്‍ ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു മു​മ്പു​വ​രെ നി​ര​ന്ത​രം ശു​ദ്ധ​ജ​ല വി​ത​ര​ണ കു​ഴ​ല്‍ പൊ​ട്ടി​യി​രു​ന്ന​താ​ണ്.

ചേ​ര്‍​ത്ത​ല​യി​ല്‍ ശു​ദ്ധ​ജ​ല വി​ത​ര​ണം മു​ട​ങ്ങു​ന്ന​ത് പ​തി​വാ​യ​ത് ജ​ന​ങ്ങ​ളു​ടെ വ​ന്‍ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.