ആ​ക്ര​മ​ണ​ക്കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍
Thursday, September 19, 2024 11:31 PM IST
ചേര്‍​ത്ത​ല: ചേ​ർ​ത്ത​ല തെ​ക്ക് തി​രു​വി​ഴ​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ടു കേ​സു​ക​ളി​ലാ​ണ് അ​റ​സ്റ്റ്. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് കൊ​ല്ല​ച്ചി​റ മോ​ഹ​ന​ൻ (58), ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് ക​ണ്ട​നാ​ട്ട് വെ​ളി അ​നീ​ഷ് (36), ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് മ​റ്റ​ത്തി​ൽ സു​ജി​ത്ത് (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​രു​വി​ഴ 18-ാം ക​വ​ല​യ്ക്കു സ​മീ​പം ക​ഴി​ഞ്ഞദി​വ​സം രാ​ത്രി ചേ​ർ​ത്ത​ല തെ​ക്ക് മ​റ്റ​ത്തി​ൽ സ​ന്തോ​ഷി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലാ​ണ് മോ​ഹ​ന​ന് എ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​റ​സ്റ്റ് ചെ​യ്ത​ത്. സ​ന്തോ​ഷി​നെ അ​ക്ര​മി​ച്ച​തി​ന് പ്ര​തി​കാ​ര​മാ​യി സ​ന്തോ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ സു​ജി​ത്ത് സു​ഹൃ​ത്ത് അ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് മോ​ഹ​ന​ന്‍റെ വീ​ട്ടി​ലെ​ത്തി ക​സേ​ര കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ച് പ​രി​ക്കേ​ൽപ്പിക്കു​ക​യാ​യി​രു​ന്നു.


അ​ക്ര​മം ന​ട​ത്തി​യ മൂ​ന്നു പേ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. അ​ർ​ത്തു​ങ്ക​ൽ സി​ഐ പി.​ജി.​ മ​ധു, എ​സ്ഐ ഡി. ​സ​ജീ​വ് കു​മാ​ർ, എ​സ്ഐ സു​ധീ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സേ​വ്യ​ർ മ​നോ​ജ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മ​നു, സ​ജീ​ഷ്, അ​നീ​ഷ്, പ്ര​ണ​വ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.