ആലപ്പുഴ: ഓ​ണ​ക്കാ​ല​ത്ത് മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് പ്ര​വ​ര്‍​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ജി​ല്ല​യി​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പ് സ്‌​പെ​ഷല്‍ ഡ്രൈ​വ് ന​ട​ത്തും.

നാ​ലി​ന് രാ​വി​ലെ ആ​റുമു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ പ​ത്തി​ന് രാ​ത്രി 12വ​രെ​യാ​ണ് സ്‌​പെ​ഷല്‍ ഡ്രൈ​വ് ന​ട​ത്തു​ന്ന​ത്. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ റൂം ​ഉ​ണ്ട്.

പൊ​തുജ​ന​ങ്ങ​ള്‍​ക്ക് വ്യാ​ജമ​ദ്യ നി​ര്‍​മാണം, മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് അ​ട​ക്ക​മു​ള്ള ല​ഹ​രിവ​സ്തു​ക്ക​ളു​ടെ ക​ട​ത്ത്, വി​ല്‍​പ്പ​ന, ഉ​പ​ഭോ​ഗം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച ര​ഹ​സ്യവി​വ​ര​ങ്ങ​ള്‍ താ​ഴെ പ​റ​യു​ന്ന ന​മ്പ​രു​ക​ളി​ല്‍ വി​ളി​ച്ച് അ​റി​യി​ക്കാം. വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​വ​ര്‍ പേ​രു വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല. വിവരം നല്കുന്ന വർക്ക് റി​വാ​ര്‍​ഡും ച​ട്ട​ങ്ങ​ള്‍ പ്ര​കാ​രം പാ​രി​തോ​ഷി​ക​വും ന​ല്‍​കു​ന്ന​താ​ണെ​ന്ന് ആ​ല​പ്പു​ഴ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

എ​ക്‌​സൈ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​ആ​ല​പ്പു​ഴ: 0477-2252049, എ​ക്‌​സൈ​സ് ക​ണ്‍​ട്രോ​ള്‍ റൂം -​ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ള്‍: 1800 425 2696, 155358, എ​ക്‌​സൈ​സ് എ​ന്‌​ഫോ​ഴ്‌​സ്മെ​ന്‍റ് & ആന്‍റി ന​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ആ​ല​പ്പു​ഴ: 0477-2251639, അ​സി​. എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ (എ​ന്‍​ഫോ​ഴ്സ്‌​മെ​ന്‍റ്) ആ​ല​പ്പു​ഴ: 9496002864, എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ആ​ല​പ്പു​ഴ: 9447178056, എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് ചേ​ര്‍​ത്ത​ല: 0478-2813126, 9400069483 (സി​ഐ) 9400069484 (ഇ​ഐ), എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് ആ​ല​പ്പു​ഴ: 0477-2230183.