എന്‍എസ്എസ് താലൂക്ക് യൂണിയന് 4.5 കോടിയുടെ ബജറ്റ്
1581071
Sunday, August 3, 2025 11:45 PM IST
ചേര്‍ത്തല: ജീവകാരുണ്യനിധിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ചേര്‍ത്തല താലൂക്ക് എന്‍എസ്എസ് യൂണിയന്റെ 4.5 കോടിയുടെ ബജറ്റിന് അംഗീകാരം. യൂണിയന്റെ 89-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ യൂണിയന് സെക്രട്ടറി എസ്. ജയകൃഷ്ണന് അവതരിപ്പിപ്പ ബജറ്റില്‍ ഭവനനിര്‍മാണം, ചികിത്സാധനസഹായം, വിവാഹധനസഹായം, സാന്ത്വനപദ്ധതി, വാര്‍ധക്യകാല പെന്ഷന് പദ്ധതി, ഭവനപദ്ധതി എന്നിവയ്ക്കായി 33,18,000 രൂപയും വിദ്യാഭ്യാസ പ്രോത്സാഹനത്തിനായി ആറുലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം പ്രഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജാതി സെന്‍സസ് ഭാരതത്തിന്റെ മതേതര സങ്കല്പങ്ങള്ക്ക് എതിരാണെന്നും സര്‍ക്കാരിന്റെ നടപടി പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയന് വൈസ് പ്രസിഡന്റ് എസ്. മുരളീകൃഷ്ണന് സ്വാഗതവും എന്‍എസ്എസ് ഇന്‍സ്പെക്ടര്‍ യു. ജയകൃഷ്ണന് നന്ദിയും പറഞ്ഞു.