പ​ത്ത​നം​തി​ട്ട: കാ​റി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു. കു​മ്പ​ഴ പാ​ല​മ​റൂ​ര്‍ പു​ലി​പ്പാ​റ കു​ഴി​യി​ല്‍ ഏ​ബ്ര​ഹാ​മാ​ണ് (72) മ​രി​ച്ച​ത്. പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ല്‍ മ​ല്ല​ശേ​രി​ക്ക് സ​മീ​പം വ​ഞ്ചി​പ്പ​ടി​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം.

കു​മ്പ​ഴ​യി​ല്‍​നി​ന്ന് ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ എ​ത്തി​യ ശേ​ഷം മ​ട​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. വ​ഞ്ച​പ്പ​ടി​യി​ല്‍​നി​ന്ന് വീ​ട്ടി​ലേ​ക്ക് തി​രി​യു​മ്പോ​ള്‍ എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്ന കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഉ​ട​ന്‍ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: പൊ​ടി​യ​മ്മ. മ​ക്ക​ൾ: ഷി​ബു, ഷി​ജു. മ​രു​മ​ക്ക​ൾ: ഷൈ​നി, ചി​ഞ്ചു.