മുലയൂട്ടൽ വാരാചരണം
1580895
Sunday, August 3, 2025 6:21 AM IST
ആലപ്പുഴ: മുലയൂട്ടലിന്റെ ഗുണവിശേഷങ്ങളും പ്രാധാന്യവും വിശദമാക്കി ലോക മുലയൂട്ടൽ വാരാചരണത്തിന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ തുടക്കമായി. ആശുപത്രി സൂപ്രണ്ട് ഡോ. സന്ധ്യ ആർ. വാരാചരണം ഉദ്ഘാടനം ചെയ്തു. താരാട്ട്പാട്ട്, നഴ്സിംഗ് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, ബോധവത്കരണ എക്സിബിഷൻ, പോസ്റ്റർ കോമ്പറ്റീഷൻ എന്നിവയും നടത്തി. ഡോ. അനിൽ വിൻസെന്റ് അധ്യക്ഷത വഹിച്ചു.
ഡോ. കെ. വേണുഗോപാൽ, ഡോ. പ്രവീൺ എം., ഡോ. ആശ എം., നഴ്സിംഗ് സൂപ്രണ്ട് റസി പി. ബേബി, ജെപിഎച്ച്എൻ എൻ. പ്രമീള എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ബോധവത്കരണ സെമിനാർ പി.പി. യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. പ്രവീൺ. എം നയിച്ചു. എല്ലാ കുഞ്ഞുങ്ങൾക്കും ജനിച്ച് ആദ്യ മണിക്കൂറിൽ തന്നെ അമ്മയുടെ മുലപ്പാൽ നൽകുന്നുവെന്നും ആറുമാസംവരെ മുലപ്പാൽ മാത്രം കുഞ്ഞിന് ഭക്ഷണമായി നൽകുന്നുവെന്നും ഉറപ്പാക്കുന്നതിനുള്ള ബോധവത്കരണം ശക്തമാക്കുന്നതിനുമായാണ് മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്. വാരാചരണം ഏഴിനു സമാപിക്കും.