നാലുചിറ തോണിക്കടവ് സുധീരൻപാലം: കരിങ്കൽ പിച്ചിംഗും അപ്രോച്ച് റോഡും ഇടിഞ്ഞു
1580565
Saturday, August 2, 2025 12:03 AM IST
അമ്പലപ്പുഴ: നാലുചിറ തോണിക്കടവ് സുധീരൻപാലം കരിങ്കൽപിച്ചിംഗും അപ്രോച്ച് റോഡും ഇടിഞ്ഞു. കാൽനടയാത്രക്കാരും ടൂവീലർ യാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്. കോരംകുഴി തോട്ടിലെ ശക്തമായ ഒഴക്കും വെള്ളപ്പൊക്കവുംമൂലം കൽക്കെട്ട് തകർന്ന് സുധീരൻപാലവും അപകട ഭീഷണിയിലായി.
വി.എം. സുധീരൻ എംപിയുടെ ഫണ്ടിൽനിന്നും 2002-ൽ അനു വദിച്ച തുകയിൽ നിർമിച്ചതാണ് ഈ പാലം . കെ.സി. വേണുഗോപാൽ എംപി അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാലുചിറ, ഇല്ലിച്ചിറ, മുക്കട, കൊച്ചുപുത്തൻകരി പ്രദേശവാസികളുടെ ഏക സഞ്ചാരമാർഗമാണ് ഈ പാലം.