പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ
1580146
Thursday, July 31, 2025 6:14 AM IST
അമ്പലപ്പുഴ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റായി സഹകരണ വിജിലൻസ് ഇൻസ്പെക്ടർ കെ.പി. ധനീഷിനെയും സെക്രട്ടറിയായി സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ സി. ആർ. ബിജുവിനെയും തെരഞ്ഞെടുത്തു.
ജില്ലാ ട്രഷററായി ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ ഹാഷിർ, വൈസ് പ്രസിഡന്റായി ആലപ്പുഴ പ്രോസിക്യൂഷൻ ലൈസൺ വിംഗ് അസി. സബ് ഇൻസ്പെക്ടർ ജി. ജയന്തി, ജോയിന്റ് സെക്രട്ടറിയായി ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ ബെൻസിഗർ ഫെർണാണ്ടാസ് എന്നിവരെയും തെരെഞ്ഞെടുത്തു.