രാജൻ പി. ദേവിനെ അനുസ്മരിച്ചു
1580147
Thursday, July 31, 2025 6:14 AM IST
ചേര്‍ത്തല: ചേർത്തല സാംസ്കാരയുടെ ആഭിമുഖ്യത്തിൽ സിനിമാനടൻ രാജൻ പി. ദേവിന്റെ 16-ാം ചരമവാർഷികം ആചരിച്ചു. ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് വെട്ടയ്ക്കൽ മജീദ് അധ്യക്ഷത വഹിച്ചു. ഗുരുപൂജ അവാർഡ് ജേതാവ് കെ.കെ.ആർ. കായിപ്പുറം മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, വൈസ് ചെയര്മാന് ടി.എസ്. അജയകുമാർ, ബേബി തോമസ്, ജോസ് ആറുകാട്ടി, ടി.വി. ഹരികുമാർ, കെ.കെ. ജഗദീശൻ, കമലാസനൻ വൈഷ്ണവം, ഗീത തുറവൂർ, പ്രദീപ് കൊട്ടാരം എന്നിവർ പ്രസംഗിച്ചു.