ആലപ്പുഴ മെഡിക്കൽ കോളജിൽ ബിരുദദാനച്ചടങ്ങ്
1580154
Thursday, July 31, 2025 6:15 AM IST
അമ്പലപ്പുഴ: ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളജിലെ 2019 ബാച്ച് എംബിബിഎസ് വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങ് ‘അൾട്രയർ 2025’ നടന്നു. ബിരുദദാനച്ചടങ്ങിന്റെ ഉദ്ഘാടനം കേരള ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ നിർവഹിച്ചു.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ അധ്യക്ഷത വഹിച്ചു. പാലിയം ഇന്ത്യ സ്ഥാപകനും പാലിയേറ്റീവ് മേഖലയിൽ സമഗ്ര സംഭാവനയും നൽകിയ ഡോ. എം.ആർ. രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ. എസ്.ജെ. ജെസി, ആശുപത്രി സൂപ്രണ്ട് ഡോ. എ. ഹരികുമാർ, ഡോ. പി.എസ്. അനസൂയ, ഡോ. മനോജ് വേണുഗോപാൽ, ഡോ. പി.എസ്. സജയ്, പിടിഎ പ്രസിഡന്റ് സി. ഗോപകുമാർ, അലൂമ്നി അസോസിയേഷൻ പ്രസിഡന്റ് ഡോ. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.
ഹൗസ് സർജൻ അസോസിയേഷൻ പ്രസിഡന്റ് ഡോ. പി.പി. മുഹമ്മദ് യാസിർ, ഡോ. മുഹമ്മദ് അൻവർ, ഡോ. ടി. അമ്യത മധു, ഡോ. എസ്. ആദർശ്, ഡോ. എസ്.എൻ. സേതുലക്ഷ്മി, ഡോ. എസ്. ഉണ്ണിക്കൃഷ്ണൻ, ഡോ. കാർത്തിക് ദേവ് എന്നിവർ നേതൃത്വം നൽകി.