തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക: രാഷ്ട്രീയകക്ഷികളുടെ യോഗം ചേരണമെന്ന് ജില്ലാ കളക്ടര്‍
1580153
Thursday, July 31, 2025 6:15 AM IST
ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിന് ഓഗസ്റ്റ് രണ്ടിനുള്ളില്‍ പ്രാദേശിക രാഷ്ട്രീയകക്ഷികളുടെ യോഗം ചേരണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്.
രണ്ടിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം വിളിച്ച് പ്രസിദ്ധീകരിക്കപ്പെട്ട കരട് വോട്ടര്‍പട്ടിക സംബന്ധിച്ച പരാതികള്‍ കേള്‍ക്കാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്.
ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ പ്രാദേശിക നേതാക്കളെ പ്രസ്തുത യോഗങ്ങളില്‍ പങ്കെടുപ്പിച്ച് നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.