മൊബൈല്‍ നല്‍കിയില്ല; വിദ്യാര്‍ഥി തൂങ്ങിമരിച്ചു
1579574
Tuesday, July 29, 2025 12:22 AM IST
എടത്വ: ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കാത്തതിനെത്തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു. തലവടി പഞ്ചായത്ത് എട്ടാം വാര്‍ഡ് മാണത്താറ ഇല്ലത്തുപറമ്പ് മോഹന്‍ലാല്‍-അനിത ദമ്പതികളുടെ മൂത്തമകന് ആദിത്യന് (13) ആണ് തൂങ്ങി മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ ഗെയിം കളിക്കുന്നതിനായി അമ്മയോട് മൊബൈല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതിനെത്തുടര്‍ന്ന് പിണങ്ങി വീട്ടിലെ മുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു.
കൂലിപ്പണിക്കാരനായ പിതാവ് രാവിലെ പണിക്കു പോയിരുന്നു. സംഭവം നടക്കുമ്പോള്‍ മാതാവ് അനിതയും സഹോദരന് മൂന്നാം ക്ലാസ് വിദ്യാര്‍ഥി ആദിഷ്യനുമാണ് വീട്ടിലുണ്ടായിരുന്നത്. ഏറെ നേരമായിട്ടും മകനെ കാണാത്തതിനെത്തുടര്‍ന്ന് വാതിലില്‍ മുട്ടിവിളിച്ചിട്ടും തുറന്നില്ല. മാതാവിന്റെ അലര്‍ച്ച കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോള്‍ ആദിത്യന് ഷാള്‍ കഴുത്തില്‍ കെട്ടി ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മാന്നാര്‍ നായര്‍ സമാജം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍.