ലയണ്‍സ് ക്ലബ് ഓഫ് എടത്വ സ്ഥാനാരോഹണവും ചാരിറ്റി പ്രവര്‍ത്തന ഉദ്ഘാടനവും
1579309
Sunday, July 27, 2025 11:25 PM IST
എടത്വ: ലയണ്‍സ് ക്ലബ് ഓഫ് എടത്വ 2025-26 വര്‍ഷത്തെ ഭാരവാഹി സ്ഥാനാരോഹണവും ചാരിറ്റി പ്രവര്‍ത്തന ഉദ്ഘാടനവും നടന്നു. ഈപ്പന് കെ. ഈപ്പന് അധ്യക്ഷത വഹിച്ചു. എജെഎഫ് സുരേഷ് ജോസഫ് സ്ഥാനാരോഹണച്ചടങ്ങ് നടത്തി. ചാരിറ്റി പ്രവര്‍ത്തന ഉദ്ഘാടനം ആര്‍സി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് റെജി ചെറിയാന് ഉദ്ഘാടനം ചെയ്തു. എംജെഎഫ് ബിന്നി പി. ജോര്‍ജ്, ബിമല്‍ സി. ശേഖര്‍, ആര്. രാജേഷ്, വിജയകുമാര്‍, ശങ്കരപിള്ള, ബെന്നി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. മുന്‍ പ്രസിഡന്റ് ബേബിച്ചന് നന്നാട്ടുമാലിന്റെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിക്കുകയും ചെയ്തു.
ഭാരവാഹികള്‍: മാത്യു സക്കറിയാസ് (പ്രസിഡന്റ്), ജോര്‍ജുകുട്ടി ചെത്തിപ്പുരയ്ക്കല്‍ (സെക്രട്ടറി), മാത്യു തോമസ് (ട്രഷറര്‍), പി.ആര്. വിശ്വനാഥന് നായര്‍ (അഡ്മിനിസ്ട്രേറ്റര്‍).