ഗാന്ധിവിചാരോത്സവം പഠനക്യാമ്പ്
1579310
Sunday, July 27, 2025 11:25 PM IST
ചേർത്തല: ഗാന്ധിദർശസമിതി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധിവിചാരോത്സവം ഏകദിന പഠന ക്യാമ്പ് കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു ഉദ്ഘാടനം ചെയ്തു. എസ്എൽ പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സി.കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. പതാക ഉയർത്തലും തുടർന്ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ദണ്ഡി കടപ്പുറത്തുനിന്നും ശേഖരിച്ച മണൽ സമർപ്പണവും നടത്തി.
യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിദർശൻ സമിതി സംസ്ഥാനപ്രസിഡന്റ് വി.സി. കബീർ മാസ്റ്റർ, ജില്ലാ പ്രസിഡന്റ് സി.എ. ജയശ്രീ, ഡി. സുഗതൻ, കെ. സാദിഖ്, പി. ഹരിഗോവിന്ദൻ മാഷ്, പ്രശാന്ത് എരുവ എന്നിവർ പ്രസംഗിച്ചു. കെപിസിസി പബ്ലിക് പോളിസി ഗവേഷണ വിഭാഗം ചേയർമാൻ എസ്. അടൂർ, എസ്. രാജേഷ്, പരശുവക്കൽ രാധാകൃഷ്ണൻ എന്നിവര്‍ ക്ലാസ് എടുത്തു.
വൈകിട്ട് നടന്ന സമാപന സമ്മേളനം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കമ്പറ നാരായണൻ, റഷീദ് നൈനാരേത്ത്, കെപിസിസി സെക്രട്ടറിമാരായ എസ്. ശരത്, ബി. ബൈജു, എം.എസ്. ചന്ദ്രബോസ്, എം.പി. ജോയ് എന്നിവർ പ്രസംഗിച്ചു.