റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരന് പാമ്പുകടിയേറ്റു
1579125
Sunday, July 27, 2025 5:49 AM IST
ചേർത്തല: യാത്രക്കാരനായ യുവാവിന് ചേർത്തല റെയിൽവേസ്റ്റേഷനിൽനിന്ന് പാമ്പു കടിയേറ്റു. ഇന്നലെ പുലർച്ചെ മൂന്നോടെ ഗുരുവായൂർ എക്സപ്രസിൽ കയറുന്നതിനിടെയാണ് സംഭവം. നഗരസഭ 23-ാം വാർഡ് ഉത്രാടം ഹൗസിൽ ജയകുമാറിന്റെ മകൻ ജയരാജ് (26)നാണ് കടിയേറ്റത്.
ഉടൻതന്നെ യാത്ര ഒഴിവാക്കി ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജയരാജ് ഐഎസ്ആർഒയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. പരിശീലനത്തിന് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ സുഹൃത്തുക്കൾക്കൊപ്പം കണ്ണൂരിലേക്കു പോകാനായി എത്തിയതായിരുന്നു ജയരാജ്.