ലഹരിക്കെതിരേ പോസ്റ്റർ പ്രദർശനം
1579308
Sunday, July 27, 2025 11:25 PM IST
കറ്റാനം: ലഹരിക്കെതിരേ പോസ്റ്റർ പ്രദർശനവുമായി സ്കൗട്ട് വിദ്യാർഥികൾ. കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് യൂണിറ്റാണ് ലഹരിക്കെതിരേ വിദ്യാലയത്തിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചത്. ലഹരിക്കെതിരെയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അടങ്ങിയ പ്ലക്കാർഡ് വിദ്യാർഥികൾ പ്രദർശിപ്പിച്ചു. മാനേജ്മെന്റ് പ്രതിനിധി ഫാ. സിൽവസ്റ്റർ തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ.എം. നസീർ അധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റർ സി.ടി. വർഗീസ്, എം. ജേക്കബ്, മുകിൽ കൃഷ്ണ, അഭിനവ് ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.