പ്രാര്‍ഥനാ-പഠന പരിശീലന ക്യാമ്പ് നടത്തി
1578787
Friday, July 25, 2025 11:40 PM IST
ആലപ്പുഴ: യുവദീപ്തി-എസ്എംവൈഎം പുത്തനങ്ങാടി യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനാ-പഠന പരിശീലന ക്യാമ്പ് നടത്തി. യുവദീപ്തി-എസ്എംവൈഎം ആലപ്പുഴ ഫൊറോന ഡയറക്ടര്‍ ഫാ. സോണി പള്ളിച്ചിറയില്‍ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ജോയല്‍ റോയ് അധ്യക്ഷനായി. ഫാ. ഐബിന്‍ പകലോമറ്റം( യൂത്ത് സൈക്കോളജിസ്റ്റ്), ഫാ. സാവിയോ മാനാട്ട് (യുവദീപ്തി-എസ്എംവൈഎം അതിരൂപതാ ഡയറക്ടര്‍) ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
അതിരൂപതാ റിസോഴ്സ് ടീമിന്റെയും യൂണിറ്റ് എക്സിക്യൂട്ടീവ്സിന്റെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.
യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോബിന് തൈപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
അനിമേറ്റര്‍ സിസ്റ്റര്‍ അനറ്റ്, ബ്രദര്‍ ഡിക്കന് പോള്‍, കൈക്കാരന് റോയ് വേലിക്കെട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.